വിസ്ഡം മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം പ്രൗഢമായി

തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം ചെറുമുക്ക് ദാറുല്‍ ഖുര്‍ആനില്‍ പ്രൗഢമായി നടന്നു. നന്‍മ വിതയ്ക്കാം നല്ലത് കൊയ്യാം എന്ന പ്രമേയത്തില്‍ കുരുന്നുകളുടെ കലാ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ സംഗമം
സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ കണ്‍വീനര്‍ മുജീബ് ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ത്ഥികളിലെ സര്‍ഗ ശേഷിയെ വളര്‍ത്തിയെടുത്ത് നന്‍മയുടെ പ്രചാരണത്തിനും തിന്‍മക്കെതിരെയുള്ള ആയുധവുമാക്കണമെന്നും വിസ്ഡം മദ്‌റസ സാഹിത്യ സമാജം സംസ്ഥാനതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കലാമത്സര വേദികളിലെ അനാവശ്യ വിവാദങ്ങളും മാത്സര്യങ്ങളും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് അധികൃതര്‍ ബോധവാന്‍മാരാകണം. സാംസ്‌കാരിക രംഗത്തെ അച്ചടക്കമില്ലായ്മ ഇത്തരം ബഹളങ്ങളുടെ അനന്തരഫലങ്ങളാണ്. കലാവേദികളെ മാനവ മൈത്രിയുടെയും സാസ്‌കാരിക പൈതൃകത്തിന്റയും മൂല്യ സ്രോതസുകളാക്കാന്‍ സമൂഹം തയാറാകണമെന്നും ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കല്‍, പി.ഒ ഉമറുല്‍ ഫാറൂഖ് തിരുരങ്ങാടി, ഇര്‍ഫാന്‍ സ്വലാഹി, മൊയ്തീന്‍ ഹാജി, തൗഫീഖ് അസ്‌ലം, കെ.വി. സമീര്‍ സ്വലാഹി പ്രസംഗിച്ചു. വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് അംഗം പി.കെ. അംജദ് മദനി മുഖ്യപ്രഭാഷണം നടത്തി.

മദ്‌റസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപരിപാടികളും നടന്നു. വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളത്തിലെയും വിദേശത്തെയും എല്ലാ മദ്‌റസകളിലും മാസത്തില്‍ രണ്ട് തവണ സാഹിത്യസമാജം നടക്കും.

error: Content is protected !!