Tag: wisdom

വിസ്ഡം മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം പ്രൗഢമായി
Local news

വിസ്ഡം മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം പ്രൗഢമായി

തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ സാഹിത്യ സമാജം സംസ്ഥാന തല ഉദ്ഘാടനം ചെറുമുക്ക് ദാറുല്‍ ഖുര്‍ആനില്‍ പ്രൗഢമായി നടന്നു. നന്‍മ വിതയ്ക്കാം നല്ലത് കൊയ്യാം എന്ന പ്രമേയത്തില്‍ കുരുന്നുകളുടെ കലാ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ സംഗമംസംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി ഉദ്ഘാടനം ചെയതു. വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ കണ്‍വീനര്‍ മുജീബ് ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗ ശേഷിയെ വളര്‍ത്തിയെടുത്ത് നന്‍മയുടെ പ്രചാരണത്തിനും തിന്‍മക്കെതിരെയുള്ള ആയുധവുമാക്കണമെന്നും വിസ്ഡം മദ്‌റസ സാഹിത്യ സമാജം സംസ്ഥാനതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. കലാമത്സര വേദികളിലെ അനാവശ്യ വിവാദങ്ങളും മാത്സര്യങ്ങളും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ച് അധികൃതര്‍ ബോധവാന്‍മാരാകണം. സാംസ്‌കാരിക രംഗത്തെ അച്ചടക്കമില്ലായ്മ ഇത്തരം ബഹളങ്ങളുടെ അനന്തരഫലങ്ങളാണ്...
Malappuram

യുവത്വം നിര്‍വചിക്കപ്പെടുന്നു ; യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകമേള ആരംഭിച്ചു

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ഫെബ്രുവരി 10,11 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ വിസ്ഡം ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ആരംഭിച്ചു. പി.ഉബൈദുല്ലാ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിലും വായനയ്ക്ക് പ്രസക്തിയുണ്ടെന്നും അതിന് സമൂഹം പ്രാപ്തമാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി,വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഡോ.പി.പി. നസീഫ്, ഡോ.ഫസലുറഹ്‌മാന്‍ കക്കാട്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി , ഷബീബ് മഞ്ചേരി, അസ്ഹര്‍ ചാലിശേരി, സിദ്ദീഖ് തങ്ങള്‍, റഫീഖലി ഇരിവേറ്റി, ...
Malappuram, Other

യുവത്വം നിര്‍വചിക്കപ്പെടുന്നു ; കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് ; പതിനഞ്ച് സെഷനുകള്‍ക്കായി വേദി ഒരുങ്ങി

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 ( ശനി, ഞായര്‍ ) ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുവാക്കളുടെ കര്‍മ്മശേഷിയെ സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കും വിധമുള്ള ധൈഷണികവും വൈജ്ഞാനികവുമായ പതിനഞ്ച് സെഷനുകളാണ് കോണ്‍ഫറന്‍സില്‍ സംവിധാനിച്ചിരിക്കുന്നതെന്നും അതിനായി വിശാലമായ നഗരി ഒരുങ്ങിയെന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിദഗ്ദരും പണ്ഡിതരും നേതൃത്വം നല്‍കുമെന്നും ആദ്യ ദിവസം ഡല്‍ഹിയിലെ ജാമിഅ: സനാബില്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് റഹ് മാനി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകള്‍, ഇന്ത്യ വീണ്ടെട...
Local news

തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി: വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'എന്‍ റിച്ച്' പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു. പൊതു പരീക്ഷകള്‍ക്കും വാര്‍ഷിക പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ ഫസീഹ്, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശദീദ് ഹസ്സന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സി.പി ഇര്‍ഫാന്‍ സ്വാഗതവും, മണ്ഡലം ട്രഷറര്‍ സാദിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു ...
Local news

വിസ്‌ഡം യൂത്ത് വോയിസുകൾക് തുടക്കമായി

തിരൂരങ്ങാടി : യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ മുന്നോടിയായി വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല സമിതി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് വോയിസ് പരിപാടിക്ക് തുടക്കമായി. സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ.. എന്നീ കാലികപ്രസക്തമായ വിഷയങ്ങളാണ് യൂത്ത് വോയിസുകളിൽ ചർച്ച ചെയ്യപ്പെടുന്നത്. ജില്ലയിലെ 22 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വരും ആഴ്ച്ചളിൽ യൂത്ത് വോയിസ്സുകൾ നടക്കും. തിരൂരങ്ങാടി മണ്ഡലത്തിൽ നടന്ന യൂത്ത് വോയ്‌സിന്റ ജില്ലാതല ഉദ്ഘാടനം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ മാലിക് നിർവഹിച്ചു. വിസ്‌ഡം യൂത്ത് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ഷബീബ് കരിപറമ്പ് അധ്യക്ഷതവഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, സംസ്ഥാന പ്രവർത്തകസമിതി അംഗം യൂനുസ്, ജില്ലാ ജോയിൻ സെക്രട്ടറി റഫീഖ...
error: Content is protected !!