ബാംഗ്ലൂരില്‍ നിന്ന് വരുന്ന വഴി ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ; നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകന്‍, എം. ബിന്‍ഷാദ് (25), തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീര്‍ ഹസ്തത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നംഷിദ് (23) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂര്‍ സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിന്‍ഷാദും നംഷിയും. ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബാംഗ്ലൂരിലെ ആചാര്യ നഴ്‌സിങ് കോളജിലെ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് നംഷിദ്. ഇതേ കോളജില്‍ ജോലി ചെയ്തിരുന്ന നഴ്‌സാണ് ബിന്‍ഷാദ്.

error: Content is protected !!