Tag: tamil nadu

അമ്മയുടെ മുന്നില്‍ നിന്നും വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി ; മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി ; പകുതി ഭക്ഷിച്ച നിലയില്‍
Kerala

അമ്മയുടെ മുന്നില്‍ നിന്നും വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി ; മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി ; പകുതി ഭക്ഷിച്ച നിലയില്‍

തൃശൂര്‍ : തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അമ്മയുടെ മുന്നില്‍ നിന്നും വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വ...
Crime

ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ട് ദിവസം ; വയോധികയെ ബലാത്സംഗം ചെയ്ത 23കാരനായ പ്രതി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി, കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടി

ചെന്നൈ : ചെന്നൈയില്‍ വയോധികയെ ബലാത്സംഗം ചെയ്ത പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി പിടികൂടി പൊലീസ്. 23 കാരനായ സുന്ദരവേലുവിനെയാണ് 80 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടികൂടിയത്. മോഷണക്കേസില്‍ ജയിലിലായിരുന്നു പ്രതി രണ്ട് ദിവസം മുമ്പാണ് മോചിതനായത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ വൈകുന്നേരം നടക്കാനിറങ്ങിയ വയോധികയെ മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കത്തി വീശി. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. സുന്ദരവേലുവിനെതിരെ ശക്തമായ തെളി...
National

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടില്‍ മലയാളിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി, കണ്ണന്റെ മകള്‍ അഷ്വിക ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അഷ്വിക. മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ഥിനി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രി...
Accident

ബാംഗ്ലൂരില്‍ നിന്ന് വരുന്ന വഴി ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ; നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകന്‍, എം. ബിന്‍ഷാദ് (25), തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീര്‍ ഹസ്തത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നംഷിദ് (23) എന്നിവരാണ് മരിച്ചത്. ബാംഗ്ലൂര്‍ സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിന്‍ഷാദും നംഷിയും. ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ നഴ്‌സിങ് ...
National, Other

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞ യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം. പുതുവര്‍ഷത്തലേന്നാണ് ഐശ്വര്യയും സഹപാഠിയും തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനുമായ ബി നവീനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം ജനുവരി രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ...
Accident, National, Other

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ; 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട് : പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി....
error: Content is protected !!