Wednesday, August 20

കക്കാടംപുറത്ത് ആരോഗ്യ ഭേരി പദ്ധതിക്ക് തുടക്കം

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡിലെ കക്കാടം പുറം അങ്ങാടിയില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,വാര്‍ഡ് മെമ്പര്‍മാരായ ആച്ചുമ്മ കുട്ടി , വിപിന , സൈതലവി കോയ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു. ജെ എച്ച് ഐ പ്രദീഷ് നന്ദി പറഞ്ഞു.

error: Content is protected !!