Wednesday, September 2

നൂൻ ഇസ്ലാമിക്‌ ആർട്സ് ഫിയസ്റ്റ ലോഗോ പ്രകാശനം ചെയ്തു

മൂന്നിയൂർ : കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർസെക്കണ്ടറി മദ്റസയിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന എസ്.കെ. എസ്.ബി.വി ‘നൂൻ’ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയുടെ ലോഗോ ലോഞ്ചിങ് പ്രശസ്ത മലയാള കവിയും ദേശീയ അവാർഡ് ജേതാവുമായ പി.വി.എസ് പടിക്കൽ നിർവഹിച്ചു. അമ്പതോളം മത്സരം ഇനങ്ങളിൽ നാലു ഗ്രൂപ്പുകൾ അഞ്ച് വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികളാണ് നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റയിൽ മാറ്റുരക്കുന്നത്.

ലോഗോ ലോഞ്ചിങ് ചടങ്ങിൽ എസ്.കെ.എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ഉള്ളണം, കൺവീനർ റസൽ കുന്നത്ത് പറമ്പ്, നവാസ് കുണ്ടംകടവ്, സൈനുൽ ആബിദ് ദാരിമി പാറക്കാവ്, ബദ്റുദ്ധീൻ ചുഴലി എന്നിവർ സംബന്ധിച്ചു. നൂൻ ഇസ്ലാമിക് ആർട്സ് ഫിയസ്റ്റക്ക്‌ ശരീഫ് മുസ്‌ലിയാർ ചുഴലി, സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ജലീൽ ഫൈസി, ഇബ്രാഹിം ബാഖവി,സൈതലവി മുസ്‌ലിയാർ അബ്ദുൽ ഖാദർ മുസ്‌ലിയാർ, റബീഹ് മുസ്‌ലിയാർ, എന്നിവർ നേതൃത്വം നൽകും.