Monday, August 25

ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി

തിരൂരങ്ങാടി : ബാര്‍ബര്‍ ഷോപ്പിലെ മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തിരൂരങ്ങാടി സ്വദേശി. പരപ്പനങ്ങാടി പുത്തരിക്കല്‍ അങ്ങാടിയില്‍ 43 കൊല്ലത്തോളമായി ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന പന്താരങ്ങാടി സ്വദേശി കുറുപ്പന്‍ കണ്ടിഷണ്‍മുഖന്‍ (ഉണ്ണി) ആണ് തന്റെ ജോലിയില്‍ നിന്നുള്ള ഒരു ദിവസത്തെ വേതനം വേദനിക്കുന്ന വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ ഇതിനായി സ്ഥാപിച്ച ബക്കറ്റില്‍ നിക്ഷേപിച്ച തുക എത്രയായാലും തന്നാല്‍ കഴിയുന്ന സഹായം ദുരിതമനുഭവിക്കുന്നവര്‍ക്കായി എത്തിച്ച് അതില്‍ പങ്കാളിയാവണമെന്നതിന്റെ ഭാഗമാണിതെന്ന് ഇദ്ദേഹം പറഞ്ഞു.

error: Content is protected !!