മൂന്നിയൂര്‍: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും കൊളത്തൂര്‍ സ്വദേശി യോഗ്യത നേടി. കൊളത്തൂര്‍ സ്വദേശി ഹാഫിള് മുഹമ്മദ് ഹനാന്‍ ആണ് യോഗ്യത നേടിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത 35ലേറെ മത്സരാര്‍ത്ഥികളില്‍ നിന്നും ഒന്നാമതെത്തിയാണ് മുഹമ്മദ് ഹനാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ദാറുത്തര്‍ ബിയ ഹിഫ്‌ള് കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് 17 വയസ്സുകാരനായ മുഹമ്മദ് ഹനാന്‍. മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം ഇല്‍മുന്നീസ എന്നിവരുടെ മകനാണ്.
ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം യു.എ. ഇ. ദിര്‍ഹമും രണ്ടാം സമ്മാനം എഴുപതിനായിരം ദിര്‍ഹമും മൂന്നാം സമ്മാനം മുപ്പതിനായിരം ദിര്‍ഹമുമാണ്. അന്താരാഷ്ട്ര മല്‍സരത്തിലേക്ക് യോഗ്യത നേടിയ മുഹമ്മദ് ഹനാനെ കോളേജ് മാനേജ്‌മെന്റ് അനുമോദിച്ചു. മാനേജിംഗ് ഡയറക്ടര്‍.വി.പി. റാഷിദ്, മാനേജര്‍ ശിംഷാദ് ഫാളിലി, പ്രിന്‍സിപ്പല്‍ നസ്‌റുദ്ധീന്‍ അദനി, അജ്മല്‍ അദനി, മൊയ്തീന്‍ കുട്ടി അഅദനി, ശാഫി സഖാഫി ചടങ്ങില്‍ സംബന്ധിച്ചു.