Wednesday, August 20

കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

എആര്‍ നഗര്‍ : കുടുംബശ്രീ ഉത്പാദകരുടെ ഉത്പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഹോം ഷോപ്പ് പദ്ധതിയുടെ വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പുതുക്കുടി ഹോം ഷോപ്പ് ഉത്പ്പന്നം കൃഷ്ണദാസ് മാഷിന് നല്‍കി നിര്‍വഹിച്ചു.

കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കലും എത്തിക്കുന്ന സാമൂഹിക വിപണന സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്.

error: Content is protected !!