Sunday, August 17

മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടിയിലെ പുരാതന കുടുംബമായ മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. വെന്നിയൂര്‍ പരപ്പന്‍ സ്‌ക്വയര്‍ ഹോളില്‍ വെച്ച് നടന്ന സംഗമം കുടുംബ സമിതി ചെയര്‍മാന്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി തിരൂരങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എന്‍.കുഞ്ഞി മുഹമ്മദ് ഹാജി കൊളപ്പുറം അധ്യക്ഷത വഹിച്ചു.

കുടുംബസമിതി പ്രസിഡണ്ട് എം എന്‍.റഷീദ് ഹാജി (ബാവ)സ്വാഗതം പറഞ്ഞ ചടങ്ങില്‍ പൊന്നാനി പാര്‍ലമെന്റ് എം.പി. അബ്ദുസമദ് സമദാനി എം.പി തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, നിയാസ് പുളിക്കലകത്ത്, മുസ്തഫ വിവ വേങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സുലൈമാന്‍ മേല്‍പ്പത്തൂരിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും നടന്നു.

മുതിര്‍ന്ന കുടുംബ കാരണവന്മാരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ വച്ച് ആദരിച്ചു. കുടുംബത്തില്‍ നിന്ന് വിടപറഞ്ഞ വരെ സ്മരിച്ചു. വിവിധ കലാപരിപാടികളും, എം എന്‍ ഫാമിലി കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയില്‍ എം.എന്‍ നാസര്‍കൊളപ്പുറം, എം.എന്‍ ഹുസൈന്‍ തിരൂരങ്ങാടി, എം.എന്‍ അബൂബക്കര്‍ സി കെ നഗര്‍, എം.എന്‍.നാസര്‍ ചെമ്മാട്, എം.എന്‍.അസീസ് തിരൂരങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!