കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന്

കാലിക്കറ്റ് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് നടക്കും. അഖിലേന്ത്യ അന്തർ സർവകലാശാലാ മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ 10-ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാലാ ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈ അറിയിച്ചു

പി.ആർ. 1219/2024

ഉറുദു പഠനവകുപ്പിൽ 

അധ്യാപക നിയമനം

സർവകലാശാലാ ഉറുദു പഠനവകുപ്പിൽ മണിക്കൂർ വേതനടിസ്ഥാനത്തിലുള്ള ഒരു അസി. പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ ആഗസ്റ്റ് 27-ന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി. മാനദണ്ഡമനുസരച്ച് യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497860850.

പി.ആർ. 1220/2024

ജന്തുശാസ്ത്ര പഠനവകുപ്പിൽ

ഗസ്റ്റ് അധ്യാപക നിയമനം

സർവകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജന്തുശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി. യോഗ്യതയുമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്.

പി.ആർ. 1221/2024

ഫോക്‌ലോർ പഠനവകുപ്പിൽ സീറ്റൊഴിവ്

സർവകലാശാലാ പഠനവകുപ്പിൽ എം.എ. ഫോക്‌ ലോർ കോഴ്‌സിന് എസ്.ടി. – 2, ഇ.ടി.ബി. – 2, ഇ.ഡബ്ല്യൂ.എസ്. – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്. 

പി.ആർ. 1222/2024

എം.എ. ഫിലോസഫി സീറ്റൊഴിവ്

സർവകലാശാലാ പഠനവകുപ്പിലെ എം.എ. ഫിലോസഫി കോഴ്‌സിന്  എസ്.സി. / എസ്.ടി. വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദം. താത്പര്യമുള്ളവർ ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

പി.ആർ. 1223/2024

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ 

എം.സി.എ. സീറ്റൊഴിവ്

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് രണ്ട് മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.

പി.ആർ. 1224/2024

കൊടുങ്ങല്ലൂർ സി.സി.എസ്.ഐ.ടിയിൽ 

ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ കൊടുങ്ങല്ലൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. / എം.സി.എ. പ്രോഗ്രാമുകളിൽ – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 24-ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മത്സ്യബന്ധന കുടുബങ്ങളിലെ കുട്ടികൾ തുടങ്ങിയ  വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9895327867, 9645826748.

പി.ആർ. 1225/2024

പുനഃപ്രവേശന അപേക്ഷ

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്.ഡി.ഇ. ) കീഴിൽ എം.എ. ഇക്കണോമിസ്, എം.എ. ഹിന്ദി, എം.എ. അറബിക്, എം.എ. ഫിലോസഫി, എം.എ. സംസ്‌കൃതം, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എസ് സി. മാത്തമാറ്റിക്സ്‌, എം.കോം. പ്രോഗ്രാമുകളിൽ 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് CBCSS 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാം. ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100/- രൂപ പിഴയോടെ ആറ് വരെയും 500/- രൂപ അധിക പിഴയോടെ 10 വരെയും പുനഃപ്രവേശനം നേടാം. ഫോൺ : 0494 2400288, 2407356. വിശദ വിവരങ്ങൾ വിദൂര വിഭാഗം  വെബ്‌സൈറ്റിൽ https://sde.uoc.ac.in/.

പി.ആർ. 1226/2024

പി.ജി. സ്ട്രീം ചേഞ്ച് അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ( CBCSS ) എം.എ. ഇക്കണോമിസ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എസ് സി. മാത്തമാറ്റിക്സ്‌, എം.കോം. എന്നീ പ്രോഗ്രാമുകളിൽ 2023 വർഷം പ്രവേശനം നേടി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷ എഴുതിയ ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വഴി പ്രസ്തുത പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിൽ ചേർന്ന് ( CBCSS 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം ) പഠനം തുടരാം. വിദ്യാർഥികൾക്ക് സി.ഡി.ഒ.ഇ. വിഭാഗത്തിൽ നേരിട്ടെത്തി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100/- രൂപ പിഴയോടെ ആറ് വരെയും 500/- രൂപ അധിക പിഴയോടെ 11 വരെയും പ്രവേശനം നേടാം. സ്ട്രീം ചേഞ്ച് നേടുന്നവർ CBCSS 2023 പ്രവേശനത്തിന്റെ സിലബസ് പ്രകാരമാണ് സി.ഡി.ഒ.ഇ. മൂന്നാം സെമസ്റ്റർ മുതൽ പരീക്ഷ എഴുതേണ്ടത്. 2023 സി.ഡി.ഒ.ഇ. സിലബസിൽ ഒന്നും രണ്ടും സെമസ്റ്ററിൽ ഉള്ളതും പഴയ ( റെഗുലർ ) സിലബസിൽ ഇല്ലാത്തതുമായ പേപ്പറുകൾ ( ഡെഫിഷ്യൻസി പേപ്പറുകൾ ) ഏതെങ്കിലും ഉണ്ടെങ്കിൽ വിദ്യാർഥികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സർവകലാശാല അനുശാസിക്കുന്ന നിയമങ്ങൾക്കും വിധേയമായി എഴുതി പാസാവേണ്ടതാണ്. ഫോൺ : 0494 2400288. വിശദ വിവരങ്ങൾ വിദൂര വിഭാഗം  വെബ്‌സൈറ്റിൽ https://sde.uoc.ac.in/.

പി.ആർ. 1227/2024

പരീക്ഷ റദ്ദാക്കി

ജൂലൈ 23 – ന് നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി അലൈഡ് കോർ കോഴ്സ് ‘ZLG4IC04T – Genetics & Immunology’ പേപ്പർ ഏപ്രിൽ 2024 (2021, 2022 പ്രവേശനം), ഏപ്രിൽ 2023 (2020 പ്രവേശം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് 1.30-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. 

പി.ആർ. 1228/2024

ബി.എഡ്. രണ്ടാം സെമസ്റ്റർ പരീക്ഷ

സർവകലാശാലാ പഠന വകുപ്പുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പി.ആർ. 1229/2024

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ എം.സി.എ. ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

പി.ആർ. 1230/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസങ്ങളും നഷ്‌ടമായ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം) / പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആർ. 1231/2024

പരീക്ഷാഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, ഏഴാം സെമസ്റ്റർ (2019, 2020 പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം.

പി.ആർ. 1232/2024

error: Content is protected !!