വയനാടിന് കൈത്താങ്ങായി ഒളകര ജി എൽ പി സ്കൂൾ

തിരൂരങ്ങാടി: വയനാടിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു.

ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു.

error: Content is protected !!