വള്ളിക്കുന്ന് : നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചതിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മലപ്പുറം ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വിന്റെ ആഹ്വാന പ്രകാരം അരിയല്ലൂര്‍ മേഖലാ കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. പരിപാടി സിഡബ്ല്യൂഎഫ്‌ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. സൈഫുന്നിസ ഉദ്ഘാടനം ചെയ്തു.
പിപി വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ടിപി സജു അദ്ധ്യക്ഷത വഹിച്ചു. സിഐടിയു വള്ളിക്കുന്ന് ഏരിയ ട്രഷറര്‍ പി വിനീഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സിഐടിയു വള്ളിക്കുന്ന് ഏരിയ പ്രസിഡന്റ് ഋഷികേശ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു