വഴിക്കടവ് : 17 കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. പച്ചക്കറിക്കടയിൽ നിന്നും ആണ് പാമ്പ് കടിയേറ്റത് എന്ന് പറയപ്പെടുന്നു. പാമ്പാണ് കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും നിലവഷളായതിനേ തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിമറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല