പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമർശനവുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിമർശനവുമായി പി കെ നവാസ് രംഗത്ത് എത്തിയത്. സുജിത്ത് ദാസ് നെഞ്ചിൽ കുത്തി നടക്കുന്ന മെഡലുകൾ തിരികെ വാങ്ങണമെന്നാണ് പികെ നവാസ് പറയുന്നത്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പോസ്റ്റിൽ വെളിപ്പെടുത്തുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ.
2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും
ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻപ് മലപ്പുറത്തെ ശരാശരി കേസുകൾ 12000 ആണെങ്കിൽ ഈ മഹാൻ കൃത്രിമമായി വർദ്ധിപ്പിച്ച് 2023 ൽ 40428 വരെ ആക്കിയതിന് സർക്കാറിൻ്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡൽ. 350% വർദ്ധനവ് !!
ജില്ലയിൽ കള്ളക്കേസും-കള്ളത്തരവും-കൊള്ളത്തരവും-കൊലപാതകവും-കടത്ത്സംഘവും ആയി കാട്ടിക്കൂട്ടൽ നടത്തിയ ഒരു പോലീസ്കാരന് നൽകാനുള്ളതല്ല ഇത്തരം മെഡലുകൾ.
ബാഡ്ജ് ഓഫ് ഹോണർ നൽകുന്നതിലെ നിബന്ധനകൾ പരാമാർശിച്ച് കൊണ്ട് സർക്കാർ 2019 മെയ് 7 ന് ഇറക്കിയ 10/2019 സർക്കുലറിലെ പോയിൻറ് നമ്പർ ആറിൽ പറയുന്നത് “if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor”എന്നാണ്
കഴിഞ്ഞ ദിവസം പത്തനംതിട്ട SP സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിർത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.
ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകൾ സർക്കാർ തിരിച്ച് വാങ്ങണം.
ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് മേൽ ക്രിമിനൽ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കൾ നേടിയ ഈ മെഡലുകൾ അഴിച്ച് വെച്ചേ പറ്റൂ.
DGP ക്കും സർക്കാരിനും പരാതി നൽകിയിട്ടുണ്ട്, മേൽ പരാതിയിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകൾ നെഞ്ചത്ത് കുത്തി നടക്കാൻ അനുവദിക്കില്ല.