തിരൂരങ്ങാടി ; വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടന്നു. പ്രഖ്യാപനം കായിക മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ചടങ്ങില്‍ വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കല്‍, കെഎസ്എഫ്എ ഭാരവാഹികളായ മജീദ്, യാസ്സര്‍, വിപിഎസ് വൈസ് പ്രസിഡണ്ടുമാരായ ടി.ടി. മുഹമ്മദ് കുട്ടി, മുസ്തഫ ഹാജി, ജോയിന്റ് സെക്രട്ടറി ബഷീര്‍ തെങ്ങിലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിര്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു.