പെണ്‍കുട്ടികളുടെ വനിതാ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി

പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനത്ത് വെച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ പരിശീലനത്തിന് തുടക്കമായി. 15 ദിവസം നീണ്ടു നില്‍ക്കുന്നാണ് ക്യാമ്പ്. മുന്‍ കേരളാ വനിതാ ടീം ക്യാപ്റ്റനും നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ നജ്മുന്നീസയാണ് പരിശീലനം നല്‍കുന്നത്.

മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മികച്ച ടീം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക : 8089 057 357

error: Content is protected !!