തിരൂരങ്ങാടി : പരപ്പനങ്ങാടി നാടുകാണി റോഡില്‍ തൂക്കുമരം ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി ഡ്രൈനേജ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കും, ഇതിന്റെ മുന്നോടിയായി കെ പി എ മജീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് എം എല്‍ എ പറഞ്ഞു.
55 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്ക് കരാറായിട്ടുണ്ട്. ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കുന്നത്. പൂങ്ങാട്ട് റോഡ് മാര്‍ഗമാണ് ഡ്രൈനേജ് നിര്‍മിക്കുക. എം എല്‍ എ, ആസ്തി വികസന ഫണ്ടും അനുവദിക്കും. നഗരസഭ ചെയര്മാന് കെ പി മുഹമ്മദ് കുട്ടി, വികസന കാര്യ ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍, എ കെ മുസ്ഥഫ, സമീര്‍ വലിയാട്ട്, ആരിഫ വലിയാട്ട്, ലവ ബാബു മാസ്റ്റര്‍, സി.കെ ജാഫര്‍, കാരാടന്‍ മുസക്കുട്ടി, കാരാടന്‍ ഹംസ, പിവി ആഫിസ് പങ്കെടുത്തു,