കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിന് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയുടെ സൂപ്പര്‍വൈസറും ; യാത്രക്കാരന്‍ സ്വര്‍ണം എത്തിച്ച് സൂപ്പര്‍ വൈസര്‍ക്ക് കൈമാറി ; രണ്ട് പേര്‍ പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയുടെ സൂപ്പര്‍വൈസറടക്കം രണ്ട് പേര്‍ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഗൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയുടെ സൂപ്പര്‍വൈസറെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതിലാണ് പേസ്റ്റ് രൂപത്തിലുള്ള 1.26 കിലോഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണം അടങ്ങിയ രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തത്.

അതേ ദിവസം ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ എക്‌സിറ്റ് ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ സ്വര്‍ണം ജിദ്ദയില്‍ നിന്ന് കൊണ്ടുവന്നെന്നും സൂപ്പര്‍വൈസര്‍ക്ക് കൈമാറിയതായതായും അറിയിക്കുകയായിരുന്നു. 87.07 ലക്ഷം രൂപ വിപണി മൂല്യമുള്ള 24 കാരറ്റ് പരിശുദ്ധിയുള്ള 1.14 കിലോഗ്രാം സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം സൂപ്പര്‍വൈസറെയും യാത്രക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

error: Content is protected !!