തിരൂരങ്ങാടി: പാഠപുസ്തകങ്ങൾക്ക് പുറത്തും അറിവും ജീവിതങ്ങളുമറിയാൻ വിദ്യാർഥികൾ വനയാത്ര നടത്തി. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ വിദ്യാർഥികളാണ് ‘കാടറിയാം, കണ്ടറിയാം’ എന്ന സന്ദേശത്തിൽ വനയാത്ര നടത്തിയത്. എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ വനപ്രദേശത്തായിരുന്നു വിദ്യാർഥികളുടെ യാത്ര.
ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ എ.സി.എഫ്. അനീഷ സിദ്ദീഖ് യാത്ര ഉദ്ഘാടനം ചെയ്തു. ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നാരായണൻകുട്ടി, ദിജിൽ, പി. ചന്ദ്രൻ, അരുൺ പ്രസാദ്, പി. ബിജു, പി. പ്രബീഷ്, എം.ആർ. ബാബു, സുചിത്ര, ഷൈലജ, വി.ടി. ജിജി, സി. ചൈതന്യ, സി.ടി. ദിജിത്ത്, അബ്ദുൽ ജലാൽ, അഞ്ജലി അശോക്, കെ. റഷീദ തുടങ്ങിയവർ പങ്കെടുത്തു.