വള്ളിക്കുന്ന് : കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം അഞ്ചാം ദിവസം രുഗ്മിണി സ്വയംവരം ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ചെറുകുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ സിജി. ദിലീപ് കുമാര്‍, കണ്‍വീനര്‍ ദേവദാസ് തീക്കുന്നത്ത്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ പി. പുരുഷു, സെക്രട്ടറി മോഹന്‍ദാസ് തൊട്ടിയില്‍, രാജേഷ് പുതുവായി, സി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സപ്താഹം വ്യാഴാഴ്ച സമാപിക്കും. തുടര്‍ന്ന് നവരാത്രി, വിജയ ദശമി ആഘോഷ പരിപാടികള്‍ നടക്കും.