Friday, August 29

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്.

error: Content is protected !!