തുടർച്ചയായ നാലാം തവണയും വേങ്ങര ഉപജില്ല കായികമേള ചാമ്പ്യന്മാരായി വാളക്കുളം സ്കൂൾ

വേങ്ങര :തുടർച്ചയായ നാലാം വർഷവും വേങ്ങര ഉപജില്ലാ കായിക ചാമ്പ്യന്മാരായി കുതിപ്പു തുടരുകയാണ് വാളക്കുളം കെ എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് കഴിഞ്ഞ മൂന്നു ദിനങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ 371പോയിന്റ് നേടിയാണ് സ്കൂൾ ഈ പട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനക്കാരായ സ്കൂളിനെ 228 പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഇവർ കായികമേളകളിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.

4 X 100 റിലേയിലെ ആറ് വിഭാഗങ്ങളിലും സ്വർണം നേടാനും ഈ ചുണക്കുട്ടികൾക്ക് സാധിച്ചു. താരങ്ങളുടെയും പരിശീലകരുടെയും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടങ്ങളുടെ ചാലകശക്തിയെന്ന് കായികാധ്യാപകൻ യഹിയ കൂനാരി പറഞ്ഞു. അധ്യാപകരായ ടി റഫീഖ്, സി ജാബിർ, പി ഷാഫി എന്നിവരും സ്ക്കൂൾ ടീമിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും നൽകി വരുന്നു.

error: Content is protected !!