തിരൂര്‍ : ജി വി എച്ച് എസ് എസ് ചെട്ടിയാം കിണര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും ഇന്‍വസ്റ്റിച്ചര്‍ സെറിമണിയും സംഘടിപ്പിച്ചു. തിരൂരങ്ങാടി ഡി. ഒ. സി സ്‌കൗട്ട് അബ്ദുറഹിമാന്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര മുഖ്യാതിഥി ആയിരുന്നു. വി വി എന്‍ നവാസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് അബ്ദുല്‍ മാലിക്ക്, പ്രധാനാധ്യാപകന്‍ പ്രസാദ് പി, ഇര്‍ഷാദ്, മുസ്തഫ, ഫാസില്‍ മുബഷിറ, നീതു രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു