ബഷീർ അനുസ്മരണ സംഗമവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം ക്ലബ്ബിന്റെ കീഴിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും മലയാളം വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.നാഷണൽ സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മുഖ്യാഥിതി സാംസ്‌കാരിക പ്രവർത്തകനായ ഹനീഫ ചെറുമുക്ക് നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷനായി

അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി ബഷീർ ദിന സന്ദേശം നൽകി.ചിത്ര രചനയിൽ മികവ് തെളിയിച്ച ശിഫ, ഫാത്തിമ ഹിബ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു.ചെമ്മാട് ബുക്ക്‌ പ്ലസിന്റെ സഹകരണത്തോടെ ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

ഹയർ സെക്കണ്ടറി വിഭാഗം മേധാവി കെ.ഷിജു മലയാളം ക്ലബ്‌ കൺവീനർ കെ.ബീന,യുവ കവിയും എഴുത്തുകാരനും അധ്യാപകനുമായ സാലിം സാലി, മലയാളം ക്ലബ്‌ അംഗങ്ങളായ ബദ്റുദ്ധീൻ, സരിത,ബീന ഡി നായർ, ലിനു അജിത്,ശ്രീദേവി, സുനിത, ഫാരിശ,എന്നിവർ സംസാരിച്ചു.

error: Content is protected !!