തിരൂരങ്ങാടി : ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് ചേലേമ്പ്ര സ്വദേശിയുടെ ഒന്നേ കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കരുകുളങ്ങര പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ ഇരയെ ഫോണില്‍ ബന്ധപ്പെടുകയയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി 1,21,521 രൂപയാണ് ഓണ്‍ലൈനായി പല അക്കൗണ്ടിലേക്കുമായി പല ദിവസങ്ങളിലായി ഇരയില്‍ നിന്നും തട്ടിയെടുത്തത്. തുടര്‍ന്നാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ചേലേമ്പ്ര സ്വദേശിയായ മധ്യവയസ്‌കന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസിന്‍ പരാതി നല്‍കുകയായിരുന്നു.