ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.

പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇവരെ പിന്തുണച്ച് സി.പി.എം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.

1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേര്‍ത്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്, തര്‍ക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകള്‍ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിര്‍ദേശം

error: Content is protected !!