പരപ്പനങ്ങാടി: ഉള്ളണം ശ്രീ മഹാശിവക്ഷേത്രത്തിൽ 11-ാ മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. സഹസ്രനാമജപം, കൂട്ട പ്രാർത്ഥന, പ്രഭാഷണം, പാരായണം എന്നിവയോടെയാണ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായത്. തന്ത്രി
ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരി ഭദ്രദീപം കൊടുത്തി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. മൂലത്തിൽ സുബ്രഹ്മണ്യൻ സംസാരിച്ചു. യജ്ഞാചാര്യൻ ശ്രീകൃഷ്ണപുരം അരവിന്ദാക്ഷൻ നെടുങ്ങാടിയുടെ നേതൃത്വത്തിലാണ് ഡിസംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. ഉഷ നെടുങ്ങാടി, റീന പരമേശ്വരൻ എന്നിവരാണ് പാരായണം. ആലപ്പുഴ ശ്രീജിത്ത് പൂജകൾ നിർവഹിക്കും.
ഞായറാഴ്ച്ച ആചാര്യവരണം, മാഹാത്മ്യ പാരായണവും പ്രഭാഷണവും നടന്നു. തിങ്കളാഴ്ച്ച ഭക്ത ജനങ്ങൾ നെയ് വിളക്കുമായി പ്രദക്ഷിണം നടത്തും. ഡിസംബർ ഒന്നിന് വൈകീട്ട് തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പടിൻ്റെ കാർമ്മികത്വത്തിൽ സർപ്പ ബലിയും നടക്കും.