തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ സോക്കര്‍ കിംഗ് തൂക്കുമരം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ പാറപ്പുറം രണ്ടാം സ്ഥാനം നേടി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫികള്‍ സമ്മാനിച്ചു.
സമീര്‍ വലിയാട്ട്. സിഎച്ച് അജാസ്. വഹാബ് ചുള്ളിപ്പാറ. സി.കെ റഷീദ്. കെ.പി നിജു.ടി.ടി സാജിദ് മാസ്റ്റര്‍, ഹമീദ് വിളമ്പത്ത്. കെ മുഈനുല്‍ ഇസ്‌ലാം എം,കെ ജൈസല്‍.പിടി അഫ്‌സല്‍ സംസാരിച്ചു. ഫുട്‌ബോള്‍ ഫ്‌ളഡ്‌ലിറ്റ് മത്സരം 6.7.8 തിയ്യതികളില്‍ തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.