പരപ്പനങ്ങാടി : ഡിസംബർ 1 മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ഭരണിക്കോട്ട തിരുവാതിര സംഘം അവതരിപ്പിച്ച മെഗാ തിരുവാതിര കളി
അരങ്ങേറി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ ഖദീജത്തുൽ മാരിയ, ഷമേജ്, സുമി റാണി, ബേബി അച്യുതൻ, മറ്റു കൗൺസിലർമാർ, സുബ്രമണ്യൻ, ബാലൻ മാഷ്, അരവിന്ദൻ എന്നിവർ സംസാരിച്ചു.
വരും ദിനങ്ങളിൽ വ്യത്യസ്ത കലാ കായിക മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്.