മൂന്നിയൂര്‍ : മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ആഹ്വാന പ്രകാരം ഷാഹി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ച് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആലിന്‍ ചുവട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വിപി കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സലീം ഐദീദ് തങ്ങള്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, എസ്ടിയു ജില്ലാ സെക്രട്ടറി എം. സൈതലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. എം.എ. അസിസ് സ്വാഗതവും യു ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
പ്രകടനത്തിന് വി.പി. കുഞ്ഞാപ്പു, എം എ അസീസ്, ചെനാത് അസീസ് യു.ഷംസുദ്ദീന്‍, കുഞ്ഞോന്‍ തലപ്പാറ, അന്‍സാര്‍ കളിയാട്ടമുക്ക്,ജാഫര്‍ ചേളാരി, സുഹൈല്‍ പാറക്കടവ്, താഹിര്‍ കൂപ്പ റിഷാദ് ചിനക്കല്‍ ടി.സി മുസാഫിര്‍, കടവത്ത് മൊയ്തീന്‍കുട്ടി, പിപി മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.