പറമ്പില്‍ പീടിക – ഗുരുമന്ദിരം റോഡില്‍ വാഹന ഗതാഗതം ദുസ്സഹം ; ഗതാഗതം ദുഷ്‌കരമായ റോഡില്‍ കുടിവെള്ള പദ്ധതിക്കായി ഒരു ഭാഗം പൊളിച്ചിട്ടതോടെ പൂര്‍ണ്ണമായും ഗതാഗത യോഗ്യമല്ലാതായി

പെരുവള്ളൂര്‍ : യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഒരു പ്രദേശത്തേക്കുള്ള വാഹന ഗതാഗതം താറുമാറായ നിലയില്‍. പറമ്പില്‍പീടിക – ഗുരു മന്ദിരം റോഡിലാണ് വാഹന ഗതാഗതത്തിന് പ്രയാസം അനുഭവപ്പെടുന്നത്. നേരത്തെ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായ റോഡില്‍ ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിന്റെ ഒരു ഭാഗം പൊളിച്ചിട്ടതോടുകൂടി പൂര്‍ണ്ണമായും ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്.

അധികം വൈകാതെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡിന് ശാപമോക്ഷമായിട്ടില്ലെന്നാണ് പരിസരവാസികളുടെ പരാതി. തകര്‍ന്നടിഞ്ഞ റോഡിന്റെ ഇരുവശത്തുമുള്ളവര്‍ പലപ്പോഴായി മണ്ണിട്ട് കുഴികള്‍ നികത്തി റോഡ് ഗതാഗതയോഗ്യമാക്കുമ്പോഴും താല്‍ക്കാലികമായി ഒരു ലോഡ് എം സാന്‍ഡ് വിതറി ഗതാഗതം സുഖകരമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതി പ്രദേശവാസികള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ജല്‍ ജീവന്‍ പദ്ധതിക്ക് വേണ്ടി കീറിമുറിച്ച പെരുവള്ളൂരിലെ ഒട്ടുമിക്ക റോഡുകളുടെയും ഗതി ഇത്തരത്തിലാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

error: Content is protected !!