മലപ്പുറം : സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് രണ്ടാം തവണയും ചാമ്പ്യന്‍മാരായി മലപ്പുറം സിവില്‍ സര്‍വീസസ് ഫുട്‌ബോള്‍ ടീം. കുന്നംകുളത്ത് വച്ച് നടന്ന ടൂര്‍ണമെന്റില്‍ പാലക്കാടിനെ തകര്‍ത്താണ് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലപ്പുറത്തിന് വിജയം. മലപ്പുറത്തിന് വേണ്ടി ഫൈനലില്‍ ജിഷാദ് ഒന്നും അനൂപ് രണ്ടും ഗോളുകള്‍ നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മലപ്പുറം ചാമ്പ്യന്മാരാകുന്നത്. കേരളത്തിലെ 12 ജില്ലകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നിന്നും തിരഞ്ഞെടുക്കുന്ന കളിക്കാരെ ഉള്‍പ്പെടുത്തി ഈ മാസം 9 ന് ഗോവയില്‍ വെച്ച് നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റില്‍ കേരളം പങ്കെടുക്കും.