തിരൂരങ്ങാടി: വെന്നിയൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ സോക്കര്‍ടെച്ച് കോട്ടക്കലിന് ടൂര്‍ണമെന്റില്‍ നിന്നും മടക്ക ടിക്കറ്റ് നല്കി സെവന് ബ്രദേഴ്സ് അരീക്കോട്. ട്രൈബ്രേക്കര്‍ നീണ്ട ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് സോക്കര്‍ടെച്ച് കോട്ടക്കല്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ നിശ്ചിത സമയവും അധിക സമയം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ട്രൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സോക്കര്‍ടെച്ച് കോട്ടക്കലിനെ പരാജയപ്പെടുത്തി സെവന് ബ്രദേഴ്സ് അരീക്കോട് വിജയമുറപ്പിച്ചു.
ടൂർണമെൻ്റിലെ ആറാം സുദിനമായ ഇന്ന് അഖിലേന്ത്യാ സെവൻസിലെ ശക്തരായ ജയ ബേക്കറി ത്രിശൂർ ഓസ്ക്കാർ മണ്ണാർക്കാടുമായി ഏറ്റുമുട്ടും. കളിയുടെ ടിക്കറ്റുകൾ https://www.venniyurpravasi.com എന്ന വെബ്സൈറ്റിലൂടെ കായിക പ്രേമികൾക്ക് എടുക്കാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.
വെന്നിയൂര്‍ വിപിഎസ് കമ്മറ്റി ചാരിറ്റിക്ക് വേണ്ടി നടത്തുന്ന ടൂര്‍ണമെന്റ് ആണ്. ഇതിനകം ഒരു കോടി 42 ലക്ഷം ചാരിറ്റി ഇനത്തില്‍ മാത്രം ചിലവഴിച്ചു കഴിഞ്ഞതായും 22 നിര്‍ധനരായ കുട്ടികളുടെ കല്ല്യാണം 150 പവനോളം നല്കി നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.