തിരൂരങ്ങാടി : നന്നമ്പ്ര ഗവ: എല്‍ പി സ്‌കൂളില്‍ തെയ്യാല താലിബാന്‍ റോഡ് ഏരിയയിലെ കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു. പിടിഎ യോഗം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ധന്യാദാസ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് ജെ എസ് എസ് റിസോഴ്‌സ് പേഴ്‌സണ്‍ ഫസീല കെ വി , ഹഫ്‌സത്ത് എം കെ എന്നിവര്‍ രക്ഷിതാക്കള്‍ക്ക് പ്രവൃത്തി പരിചയ പരിശീലനം നല്‍കി. രക്ഷിതാക്കളുടെ പ്രദേശികമായ ഒത്തു ചേരലും കരകൗശല നിര്‍മ്മാണവും രക്ഷിതാക്കള്‍ക്ക് പുതിയ ഒരനുഭവമായി.
ചടങ്ങില്‍ പിടി എ പ്രസിഡണ്ട് വിജയന്‍ മറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മറിയാമു കുണ്ടുവായില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അന്‍സാരി എ പി നന്ദി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ടി അസ്മാബി , അഞ്ജന കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.