ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട് : ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരന്‍ മരിച്ചു. മാനന്തവാടിയിലെ പാല്‍ സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്വിന്റെ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഉടനെ തന്നെ കുട്ടിയെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

error: Content is protected !!