തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി. റോക്‌ബോണ്ട് കരിപറമ്പ് രണ്ടാം സ്ഥാനം നേടി. തിരൂരങ്ങാടി പിഎസ്എംഒ കോളജ് ക്വാര്‍ട്ടില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കി. സമീര്‍ വലിയാട്ട് അധ്യക്ഷത വഹിച്ചു. സിഎച്ച് അജാസ്. സഹീര്‍ വീരാശേരി. വഹാബ് ചുള്ളിപ്പാറ സംസാരിച്ചു.