പരപ്പനങ്ങാടി : എല്ലാ ഡിവിഷനിലും എ.ഡി.എസ് ഓഫീസ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.എസായി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മാറി. നഗരസഭയിലെ ആകെയുള്ള 45 വാര്‍ഡിലും എഡിഎസ് ഓഫീസായി വാടകക്കെടുത്ത 5 എണ്ണമൊഴിച്ച് ബാക്കി അംഗന്‍വാടി കെട്ടിടത്തിനോട് ചേര്‍ന്നും മറ്റുമാണ് നഗരസഭയുടെ കൗണ്‍സില്‍ അംഗീകാരത്തോടെ എസി എസ് ഓഫീസ് സജ്ജീകരിച്ചത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സി.ഡി.എസിന് കീഴിലെ എല്ലാ എഡിഎസിലും ഓഫീസ് എന്ന നേട്ടം കൈവരിച്ചത്.
ഓരോ വാര്‍ഡിലും ജനപ്രതിനിധികളും എ ഡി എസ് ഭാരവാഹികളും ഒന്നായിട്ടുള്ള പരിശ്രമമാണ് ഈ നേട്ടത്തിലേക്ക് പരപ്പനങ്ങാടി കുടുംബശ്രീയെ ഈ നേട്ടത്തില്‍ എത്തിച്ചത്. കുടുംബശ്രീ നഗരതലത്തില്‍ നടപ്പിലാക്കുന്ന ചലനം മെന്റല്‍ഷിപ്പ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായിട്ടാണ് മലപ്പുറം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പരപ്പനങ്ങാടി സി ഡി എസ് ഈ നേട്ടം കൈവരിച്ചത് .
സമ്പൂര്‍ണ എഡിഎസ് സജ്ജമാക്കിയതിന്റെ പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് നിര്‍വ്വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളും സി.ഡി.എസും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലേക്ക് സി.ഡി.എസിനെ എത്തിച്ചതെന്ന് ഉദ്ഘാടനത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.
സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ,ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേഷ് കുമാര്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, കൗണ്‍സിലര്‍മാരായ നസീമ. പി. ഓ, നസീമ എം സി, ഷാഹിന, ടി റസാഖ്, അസീസ് കൂളത്ത്, ബേബി അച്യുതന്‍, ജാഫര്‍, മുസ്തഫ, മഞ്ജുഷ, മാരിയത്, സി.ഡി.എസ് കണ്‍വീനര്‍മാര്‍, കോര്‍മെന്റര്‍ അനില്‍ കുമാര്‍., മെന്റര്‍ ഷീല വേണുഗോപാല്‍, ഐആര്‍ജി അംഗങ്ങള്‍, സിഡിഎസ് മെമ്പര്‍മാര്‍, സിഎംഎം റെനീഫ്,ബ്ലോക്ക് കോഡിനേറ്റര്‍മാര്‍ അക്കൗണ്ടന്റ്, സി ആര്‍ പിമാര്‍ സി.ഡി.എസ് പൊതുസഭ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.