മലപ്പുറം : നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കുടുംബത്തോടൊപ്പം എത്തിയ നാല് വയസുകാരന്‍ വീണതിന് പിന്നാലെ രക്ഷകനായി ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ്. അവധി ദിനത്തില്‍ വെള്ളച്ചാട്ടം കാണാന്‍ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമെത്തിയ നാല് വയസുകാരനാണ് വെള്ളത്തില്‍ വീണത്. കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ തന്നെ ലൈഫ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടനെ രക്ഷിക്കാനായി. ടൂറിസം വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ് സുഹൈല്‍ മഠത്തില്‍ ആണ് രക്ഷകനായത്. കുട്ടിയുടെ കുടുംബവും മറ്റ് വിനോദ സഞ്ചാരികളും ലൈഫ് ഗാര്‍ഡുമാരെ അഭിനന്ദിച്ചു.