കോട്ടക്കല്‍: ചങ്കുവെട്ടിയില്‍ വാഹാനാപകടത്തില്‍ ഊരകം സ്വദേശിക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ പരിക്കേറ്റ ഊരകം കല്ലേങ്ങല്‍പടി സ്വദേശി ആലിപ്പറമ്പില്‍ തെങ്ങില്‍ പരേതനായ കുഞ്ഞലവിയുടെ മകന്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വെച്ച് ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങാനിരിക്കെയാണു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിസ്‌കാരം ഇന്ന് രാത്രി 8:30 ന് കുറ്റാളൂര്‍ മാതൊടു പള്ളിയില്‍ ഖബറടക്കും