അവധി കഴിഞ്ഞ് പോയിട്ട് ഒരാഴ്ച ; മൂന്നിയൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മൂന്നിയൂര്‍ മുട്ടിച്ചിറ സ്വദശി കാളങ്ങാടന്‍ മമ്മാലിയുടെ മകന്‍ കാളങ്ങാടന്‍ ഹനീഫ ( 58 ) ആണ് മരിച്ചത്. സൗദിയിലെ അഫല്‍ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്.

ഭാര്യ മറിയം. മക്കള്‍: മുഹമ്മദ് റഹീസ്, സ്ഹ്‌റ, സഹല, അസ്‌നത്ത്. മരുമക്കള്‍: മുഹമ്മദ് കോയ, അജ്മല്‍ , തന്‍സീഹ.

നടപടി ക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ മറവ് ചെയ്യും.

error: Content is protected !!