മലപ്പുറം : രാമനാട്ടുകരയില്‍ ദമ്പതികളെ വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴയൂര്‍ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41) ഭാര്യ പി വി സജിത (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന് വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുഭാഷ്. സംഭവത്തില്‍ വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്