മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്.
ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ് പി സി ജോര്‍ജ് നടത്തുന്നത്. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇക്‌റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി എന്നിവര്‍ സംബന്ധിച്ചു.