പരിചരണം ക്ലിനിക്കുകൾക്കപ്പുറത്ത് – മാതൃകയായി വെളിമുക്ക് പാലിയേറ്റീവ് സെന്റർ

ഇന്ന് പാലിയേറ്റീവ് കെയർ ദിനം

തിരൂരങ്ങാടി: പരിചരണം ക്ലിനിക്കുകൾക്കപ്പുറത്തേക്ക് എന്നതാണ് ഇത്തവണത്തെ പാലിയേറ്റിവ് ദിന മുദ്രാവാക്യം.കഴിഞ്ഞ പത്ത് വർഷമായിട്ട് വെളിമുക്ക് പാലിയേറ്റിവ് സെന്റർ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് ഈയൊരു ആശയത്തിന്റെ അടിത്തറയിൽ നിന്നാണ്.മരുന്നുകൾക്കപ്പുറം ഇരുട്ടും വേദനയും നിറഞ്ഞ ജീവിതങ്ങളിൽ ചിലത് ചെയ്യാനുണ്ടെന്ന തിരിച്ചറിവിലാണ് ഹോം കെയറുകൾക്കൊപ്പം അത്തരം പ്രവർത്തനങ്ങളുമായി വെളിമുക്ക് പാലിയേറ്റിവ് സെന്റർ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

കൃത്യമായി ആഴ്ചയിൽ ആറ് ദിവസവും നടക്കുന്ന നഴ്‌സിംഗ് ഹോം കെയറിനൊപ്പം ഭക്ഷ്യവസ്തുക്കലും പഠനോപകരങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളും അത്യാവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ പ്രവർത്തകർ മുൻകൈ എടുക്കുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM

ബുധൻ,ശനി ദിവസങ്ങളിലെ “ഇൻസ്പെയർ” ഡേ കെയറിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന പതിനഞ്ചിലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സ്ഥിരമായി പങ്കെടുക്കുന്നു.

വിവിധങ്ങളായ തൊഴിൽ പരിശീലനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈ പിടിക്കാനും അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ബോധവത്കരിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നു.

രോഗങ്ങളാലും അപകടങ്ങളാലും ചലനപരിമിതകൾ ഉള്ള മനുഷ്യരുടെ കൂട്ടായ്മകൾ എല്ലാ മാസവും വ്യത്യസ്തമായ ആശയങ്ങളോട് സംഘടിപ്പിക്കപ്പെടുന്നു.

ഹീലിംഗ് തെറാപ്പി, അവകാശങ്ങളെ കുറിച്ചുള്ള ബോധവത്കരണം,സിനിമ പ്രദർശനം,കലാസാഹിത്യ രംഗങ്ങളിലെ അഭിരുചികൾ കണ്ടെത്തി അതിലുള്ള പരിശീലനം എന്നിങ്ങനെ പലതരത്തിലുള്ള അത്ഭുതങ്ങളിലേക്ക് സഹജീവികളെ വെളിമുക്ക് പാലിയേറ്റിവ് സെന്റർ കൈ പിടിച്ച് നടത്തുന്നു.

error: Content is protected !!