തിരൂരങ്ങാടി : പാലിയേറ്റീവ് പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി പന്ത്രണ്ട് വര്‍ഷം പിന്നിട്ട വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് എംഎസ്എല്‍ കമ്മിറ്റി സംഘടിപ്പിച്ച മാഹി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ സ്വരൂപിച്ച ഫണ്ട് കൈമാറി. വെളിമുക്ക് പാലിയേറ്റീവ് സെന്റര്‍ ചെയര്‍മാന്‍ കടവത്ത് മൊയ്തീന്‍കുട്ടിക്കാണ് ഭാരവാഹികള്‍ കൈമാറിയത്.
ചടങ്ങില്‍ പാലിയേറ്റീവ് സെന്റര്‍ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു. ചോനാരി മുനീര്‍, അഡ്വ. സിപി മുസ്തഫ, പാറായി അബ്ദുല്‍കാലം ആശംസകള്‍ നേര്‍ന്നു. എംഎസ്എല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് ആലുങ്ങല്‍, ചെമ്പന്‍ സിദ്ദിഖ്, മുസ്തഫ നങ്ങീറ്റില്‍, അദ്‌നാന്‍, സിവി ജാസിര്‍ , ഷിബിന്‍ അഫലഹ് , ജലീല്‍ ചോനാരി എന്നിവര്‍ നേതൃത്വം നല്‍കി.