Wednesday, July 16

കാലിയായ റേഷന്‍ കടക്ക് മുന്നില്‍ നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപരോധ സമരം നടത്തി

തിരൂരങ്ങാടി : ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്ത റേഷന്‍ കടകള്‍ക്ക് മുന്നില്‍ ഉപരോധ സമരവുമായി കോണ്‍ഗ്രസ്. നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊടിഞ്ഞി ഫാറുഖ് നഗര്‍ അങ്ങാടിയിലെ റേഷന്‍ കടയുടെ മുന്നില്‍ ആണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍വി മൂസ്സക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയില്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!