ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ വണ്‍ മില്യണ്‍ ഷൂട്ടൗട്ട് തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : ലഹരിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്‍ വണ്‍ മില്യണ്‍ ഷൂട്ടൗട്ട് തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചു. വണ്‍ മില്യാണ്‍ ഷൂട്ടൗട്ടും പ്രതിജ്ഞയും തിരൂരങ്ങാടി മണ്ഡലം എംഎല്‍എ കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വി എ കബീര്‍ അധ്യക്ഷനായി, കെ പി നൗഷാദ് സ്വാഗതവും, സി അബ്ദുറഹ്മാന്‍കുട്ടി, മുസ്തഫാ തങ്ങള്‍, പി അലി അക്ബര്‍,നവാസ്ചിറമംഗലം,ആസിഫ് പാട്ടശ്ശേരി, സിദ്ദീഖ് കളത്തിങ്ങല്‍,അബ്ദുറബ് പി, ഷെഫീഖ് പി പി, സഹദ്.വി എ, അസീസ് കൂളത്ത് കൗണ്‍സിലര്‍ എന്നിവര്‍ പ്രസംഗിച്ചു

എസ്എന്‍എംഎച്ച്എസ്, ബിഇഎം, തെഅലിം ഇസ്ലാം സ്‌കൂള്‍, കോ ഓപറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികളും, കോണ്‍ഗ്രസ്സ് നേതാവ് യുവി സുരന്‍, ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി സജി തുടങ്ങി പ്രമുഖര്‍ ഷൂട്ടൗട്ടില്‍ പങ്കെടുത്തു

error: Content is protected !!