മമ്പുറം പാലിയേറ്റീവ് യൂണിറ്റിന് വിദ്യാര്‍ഥികളുടെ ഒന്നേ കാല്‍ ലക്ഷത്തിലധികം സ്‌നേഹം

എ ആര്‍ നഗര്‍ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരുമ്പുചോല എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ കൈമാറി. 1,25,500 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. തുക മമ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു.

മമ്പുറം പാലിയേറ്റീവ് യൂണിറ്റ് ചെയര്‍മാന്‍ ബഷീര്‍ ചാലില്‍ കണ്‍വീനര്‍ റാഫി മാട്ടുമ്മല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ലീഡര്‍മാരായ മിസിയ, മിന്‍ഹാജ് എന്നിവര്‍ തുക കൈമാറി. ടി പി അബ്ദുല്‍ ഹഖ്, സി സുലൈഖ ,കെ കെ മിനി, പിടിഎ വൈസ് പ്രസിഡണ്ടുമാരായ അന്‍ദല്‍ കാവുങ്ങല്‍ മുനീര്‍ തലാപ്പില്‍, ഇസ്മായില്‍ തെങ്ങിലാന്‍ ഒ,സി അഷ്‌റഫ് ഖദീജ മംഗലശ്ശേരി അസ്മാബി എംപി ഉസ്മാന്‍ മമ്പുറം, കുഞ്ഞുമുഹമ്മദ് പള്ളീശ്ശേരി റഫീഖ് കൊളക്കാട്ടില്‍, വിടി സലാം എന്‍ കെ സുമതി തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ അധ്യാപകന്‍ പി അബ്ദുല്ലത്തീഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് നന്ദിയും പറഞ്ഞു

error: Content is protected !!