
തിരൂരങ്ങാടി: ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട വേങ്ങര നിയോജക മണ്ഡലത്തിലെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം ഘട്ടം സാങ്കേതിക പരിശീലന ക്ലാസ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുന്‍സിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
ഡോ.എം.ഉസ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍ ഹാഫിള് മുഹമ്മദ് ശിബിലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വേങ്ങര മണ്ഡലം ട്രെയിനിംഗ് ഓര്‍ഗനൈസര്‍ പി.പി.എം.മുസ്തഫ ആമുഖ ഭാഷണവും ഫൈസല്‍ മാസ്റ്റര്‍ സ്വാഗത ഭാഷണവും നടത്തി. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.അസീസ്, പി.എം.അബ്ദുല്‍ ഹഖ്, ഇബ്രാഹിം ബാഖവി, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകന്‍ മുജീബ് മാസ്റ്റര്‍ സാങ്കേതിക പരിശീലന ക്ലാസ് നയിച്ചു. ഹജ്ജ് ട്രെയിനര്‍മാരായ മുജീബ് പൂഞ്ചിരി, സിദ്ദീഖ് മാസ്റ്റര്‍, അസൈന്‍ മാസ്റ്റര്‍, അബ്ദുള്ള മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.