
പെരുവള്ളൂര്‍ : ചണ്ഡീഗഡില്‍ വച്ച് നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുനിത ടീച്ചര്‍ക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പി ടി എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ദേശീയ സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണ മെഡലും റിലേ മല്‍സരത്തില്‍ വെങ്കല മെഡലും നേടിയാണ് സുനിത ടീച്ചര്‍ അഭിമാനമായത്.
ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ ടി അന്‍വര്‍, ഹെഡ്മിസ്ട്രസ് എം കെ സുധ, സീനിയര്‍ അസിസ്റ്റന്റ് കെ സിന്ധു, പി ടി എ എക്‌സിക്യൂട്ടിവ് അംഗം അജ്മല്‍ ചൊക്ലി, സ്റ്റാഫ് സെക്രട്ടറി ബാലു എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ അബ്ദു, രവി, സാനു മാഷ് , അന്‍വര്‍, പ്രീവീണ്‍, ഷിജിന, ലിഖിത സുനീറ, ശില്പ സംബന്ധിച്ചു.